Sunday, November 20, 2011

മുഖമൊഴി


ട്രയൽ റൺ ആരംഭിക്കുന്നു. 

മേലൂർ ന്യൂസിന്റെ ഔദ്യോഗികമായ ആരംഭത്തിനു മുമ്പു രണ്ടായിരം ഹിറ്റുകളെങ്കിലും നേടണമെന്ന ലക്ഷ്യമാണുള്ളത്. അതിന്റെ ഭാഗമായി മേലൂർ ന്യൂസിന്റെ ഏതാനും ട്രയൽ റണ്ണുകൾ നടത്താമെന്നു വിചാരിക്കുന്നു. ഓരോ അഭ്യുദയകാംക്ഷിയും  മേലൂർന്യൂസ് വായിച്ചാൽ മാത്രം പോരാ, തന്റെ സുഹൃത്തുക്കൾക്ക് അതിന്റെ ഒരു ലിങ്ക് ഷെയർ ചെയ്യുകകൂടി വേണം.നാം ഉദ്ദേശിച്ചത്ര വളണ്ടിയർമാരെ  ഇനിയും കിട്ടിക്കഴിഞ്ഞിട്ടില്ല. പലരും തങ്ങളുടെ കോളങ്ങളേയും റിപ്പോർട്ടിംഗിനേയും കുറിച്ച് ആശയങ്ങൾ രൂപപ്പെടുത്തി വരുന്നതേയുള്ളൂ. വാർത്താ റിപ്പോർട്ടുകൾ എന്തായാലും ഔദ്യോഗിക ആരംഭത്തോടെ മതിയെന്നാണു നിർദ്ദേശം നൽകിയിട്ടുള്ളത്.

അവകാശവാദങ്ങളൊന്നും ഈ വാർത്താപത്രികക്ക് മുന്നോട്ടു വയ്ക്കാനില്ല. ആവിഷ്കാര സ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലേയ്ക്കാണു നാം പോയ്ക്കൊണ്ടിരിക്കുന്നത് എന്നേ ആനുകാലിക സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കു പറയാനാകൂ. ഓൺലൈൻ സർവീസ് ദാദാക്കളും പരസ്യവിപണിയും ചേർന്ന ഒരു വല രാഷ്ട്രീയ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. മൊബൈൽഫോൺ ഇല്ലാത്തവർക്കു ബ്രൌസ് ചെയ്യാനാവാത്ത കാലത്തിലേക്കു നാം ചെന്നെത്തിക്കൂടായ്കയില്ല. 

ധൈഷണിക സങ്കീർണതകളോടു സാക്ഷരത പുലർത്തുന്നവനേ ആ സേവനം ഉപയോഗപ്പെടുത്താനാകൂ എന്നു വരുന്നത് എന്തൊക്കെയായാലും ജനകീയമല്ല. ജനകീയമായ സകല പ്രക്രിയകളുടേയും അടിസ്ഥാന മാനകം സോക്രട്ടീസിന്റെ കാലം മുതലെങ്കിലും സ്വാതന്ത്ര്യം തന്നെയാണെന്നു സർവസമ്മതിയുണ്ട്. ലോകത്തിലേ മൂന്നിൽ രണ്ടുഭാഗത്തോളമെങ്കിലും ജനാധിപത്യ രാഷ്ട്രങ്ങളാണെന്നു സ്വയം അവകാശപ്പെടുന്നവയാണ്. അവ സ്വന്തം ജനങ്ങൾക്കു നൽകുന്ന സ്വാതന്ത്ര്യം ഏറിയോ കുറഞ്ഞോ നിയന്ത്രിതം തന്നെയാണ്. സ്വാതന്ത്ര്യത്തെ നിരന്തരം പുനർനിർവചിച്ച് അതിനെ അപ്രസക്തമാക്കുന്ന വിപണിതന്ത്രത്തെയും നാം കരുതിയിരിക്കേണ്ടതുണ്ട്.

മഹാഭാഷിതം


ഹിരണ്യമേവാർജയാ  ആപിശലി

കാവ്യം മാഘം കവി കാളിദാസ: എന്നാണല്ലോ. ഇപ്പോളത്തെ കേന്ദ്ര സംസ്ഥാന സിനിമാ അവാർഡ് കമ്മിറ്റിക്കാരുടെ മുൻതലമുറക്കാരിൽ ആരോ ആയിരിക്കണം അതെഴുതിയതെന്നു തോന്നിപ്പോകുന്നു.

നമ്മുടെ വിഷയം കാളിദാസനല്ല മാഘം അഥവാ ശിശുപാലവധം എഴുതിയ മാഘനാണു കക്ഷി. കാവ്യമെല്ലാം എഴുതിത്തീർന്നപ്പോളേക്കും കവി വൃദ്ധനും അവശനുമായിത്തീർന്നിരുന്നു. അന്നു പ്രസാധക ധർമം നിർവഹിച്ചിരുന്നത് രാജാക്കന്മാരായിരുന്നതിനാൽ പ്രസാധകനരികിലേക്കു വയറ്റിപ്പിഴപ്പിനു വല്ലതും കിട്ടുമോന്നറിയാൻ കവിയും പത്നിയും പുറപ്പെട്ടുപോലും. വഴിയിൽ തീരെ അവശനായ കവി ഒരു മരത്തണലിൽ വിശ്രമിക്കവേ എഴുതിയ ചെയ്ത്യലേഖമെന്ന ചെയ്ത്താണു ആപിശലിക്കിപ്പോൾ അർത്ഥം പറയേണ്ടത്. സംഭവം പാരമ്പര്യ രീതിയിൽ തന്നെ ആയിക്കോട്ടേ.

ന ഭുജ്യതേ വ്യാകരണം ക്ഷുദാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാർജയാ നിഷ്ഫലാ കലാ

(ആപിശലി മാതൃഭൂമിക്കാരേപ്പോലെ അത്യാവശ്യം അക്ഷരത്തെറ്റു വരുത്തുവാനും കഴിവുള്ളവനാണ്.)

ന എന്നാൽ ഇല്ല എന്നുതന്നെ. ഭുജ്യതേ എന്നാൽ ഭക്ഷിക്കുക. ന ഭുജ്യതേ എന്നാൽ ഭക്ഷിക്കുന്നില്ല. വ്യാകരണം എന്ന പദം വി, ആ, കൃ എന്നിവയുടെ നാമരൂപമാണ്. വി എന്നാൽ വിദംശം അതായത് എരിവുള്ള ഭക്ഷണം. ആ എന്നാൽ ആകന്ദം എന്ന കിഴങ്ങു വർഗ ഭക്ഷണം.  കൃ എന്നാൽ കൃസരം എന്ന എള്ളും അരിയും പാലും ഉൾക്കൊള്ളുന്ന ഭക്ഷണം.  ഇങ്ങനെ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും പോലെയുള്ള ഖാദ്യങ്ങളത്രേ വ്യാകരണം. ക്ഷുത് എന്നാൽ വിശപ്പ്. ആതുരഃ എന്നാൽ രോഗി. അതിനാൽ ക്ഷുദാതുരൈഃ എന്നാൽ വിശപ്പുകാരണം കണ്ടമാനം തിന്ന് പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം വരുത്തിവച്ചു രോഗികളായവരെന്നർത്ഥം. തിന്നു രോഗികളായവർ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും എന്നിവ തിന്നുന്നില്ല എന്നു സാരം.

പിപാസിതൈ: എന്നാൽ അത്യധികമായ ദാഹം ഉള്ളവർ. കാവ്യരസ: എന്നാൽ സരോജ്കുമാർ പൊറോട്ടയും പപ്പടവുമൊക്കെ ഉണ്ടാക്കുന്നപോലെ കാവ്യ ഉണ്ടാക്കുന്ന രസപ്പൊടി ഇട്ടുണ്ടാക്കുന്ന രസം. ന പീയതേ കുടിക്കുന്നില്ല. സാരം പാച്ചാളം സരോജിനോടു പറഞ്ഞത് തന്നെ. കാവ്യയെ കാണാൻ അത്യധികം ദാഹം ഉള്ളവർ പോലും കാവ്യയുടെ പേരിൽ ഉണ്ടാക്കുന്ന രസം കുടിക്കുകയില്ല. 

ന വിദ്യയാ വിദ്യകൊണ്ടല്ല. കേനചിത് എന്നാൽ ആ പേരിൽ ഒരാൾ. ഉദ്ധൃതം കുലം. കുലം ഉദ്ധരിച്ചത്.  മലയാളികൾ ആട് തേക്ക് മാഞ്ചിയം കൊള്ളപ്പലിശ ഫ്ലാറ്റ് തുടങ്ങിയ പലവിദ്യകൾ കൊണ്ട് ധനമുണ്ടാക്കി സ്വന്തം കുലം ഉദ്ധരിക്കാറുണ്ടെങ്കിലും കേനചിത് എന്നൊരാൾ അത്തരം വിദ്യകൾ കൊണ്ടൊന്നുമല്ല കുലം ഉദ്ധരിച്ചത്.പിന്നെ അയാൾ എന്തു ചെയ്തോ അതു തന്നെ ചെയ്യാൻ കവി നമ്മോട് ആവശ്യപ്പെടുകയാണ്.

ഹിരണ്യം സ്വർണം.  ഹിരണ്യമേവാർജയ. സ്വർണം മാത്രം വാങ്ങിക്കൂട്ടുക. രൂപയും ഡോളറും ഷെയറും ലാന്റുമൊക്കെ ഇക്കാലത്തു വേയ്സ്റ്റാണിഷ്ടാ. ഇനി സ്വർണം വാങ്ങുകയാണെങ്കിലോ വല്യ ഡിസൈനും വിളക്കും അങ്ങനത്തെ കലാപരിപാടികളൊന്നും വേണ്ടാട്ടോ. പണിക്കൂലീം പോകും. വിൽക്കുമ്പോൾ കാശും പോകും. എങ്ങനെ? നിഷ്ഫലാ കലാ. കലകൊണ്ടൊന്നും ഒരു ഫലവുമില്ല. മനസ്സിലായല്ലോ

ജീവലോകം


കറവപ്പശുക്കൾ ചത്തു വീഴുന്നതെന്തുകൊണ്ട്? കേരളത്തിലെ സർക്കാർ വക ഫാംഹൌസുകളിൽ പലതിലും അത്യുല്പാദനശേഷിയുള്ള കറവപ്പശുക്കൾ കൂട്ടമായി ചത്ത വിവരങ്ങൾ പലപ്പോളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്ടിൽ സർക്കാർ വിതരണം ചെയ്ത പശുക്കൾ മരിച്ചതുകൊണ്ട് കടക്കെണിയിലായ അനേകം കർഷകരുമുണ്ട്. മേലൂർ പഞ്ചായത്തിലെ ക്ഷീരകർഷകരും ഇത്തരം ഒരു തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. വൻ തോതിൽ പശുക്കൽ ചത്തു കൊണ്ടിരിക്കുന്ന വാർത്തകളാണു കേൾക്കുന്നത്. വിദഗ്ധർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ടാലേ നമ്മുടെ കർഷകരും വയനാടൻ പാത പിന്തുടരാതിരിക്കൂ. പശുവിനു ഏ.സി. റൂം ഉണ്ടാക്കി കൊടുക്കണമെന്നു വിദഗ്ധർ ഉപദേശിക്കാതിരുന്നാൽ മതി.

ജനകീയ ഭരണം


വെള്ളവും വെളിച്ചവും വേയ്സ്റ്റാക്കുന്നവർ
വെള്ളവും വെളിച്ചവും ഏതൊരു പരിഷ്കൃത ജനകീയ ഭരണത്തിന്റേയും പ്രാഥമിക ചുമതലയാണ്. മേലൂർ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ട്രീറ്റു ലൈറ്റുകൾ പലപ്പോളും കത്താറില്ല. ആവശ്യത്തിനു വോൾട്ടേജ് കാണാറില്ല ബൾബ് അടിച്ചുപോയി ആവശ്യത്തിനു ലൈന്മാന്മാരില്ല എന്നിങ്ങനെ പല കാരണങ്ങളും കെ.എസ്.ഇ.ബി.യ്ക്ക് നിരത്താൻ കാണും. ഗ്രാമപഞ്ചായത്തിനു ഉപഭോക്താവ് എന്ന നിലയിൽ ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ കഴിയുമായിരുന്നിട്ടും അപ്രകാരം പലപ്പോളും ചെയ്തുകാണുന്നില്ല. പൊതുജനം ഇക്കാര്യത്തിൽ കൂടുതൽ മനസ്സു വയ്ക്കണം. സ്വന്തം വീടിനരികിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്താതെ പോയാലും നാം പഞ്ചായത്തിനും കെ.എസ്.ഇ.ബിയ്ക്കും പരാതി നൽകണം. ഇരുപത്തിനാലു മണിക്കൂറിനകം പരാതി പരിഹരിക്കാത്തപക്ഷം രേഖാമൂലം പരാതി നൽകണം. എന്നിട്ടും കാര്യം നടന്നില്ലെങ്കിൽ മാസ്സ്പെറ്റീഷനോ നിയമപരമായ നടപടികളോ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഓരോ ജനപ്രതിനിധിയുടേയും ഉദ്യോഗസ്ഥന്റേയും നടപടികൾ ജനം പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.

ജലം അമൂല്യമാണ്; അതു പാഴാക്കരുത് എന്നു സർക്കാർ നയം. പക്ഷേ വഴിവക്കിലെ ടാപ്പുകൾ പൊട്ടിയൊലിക്കുന്നത് നിരന്തരമായ കാഴ്ചയും വീഴ്ചയും. അമ്പതോ നൂറോ രൂപകൊണ്ടു ശരിയാക്കാവുന്ന പണികളാണു മിക്കവയും. ഇക്കാര്യത്തിൽ ഉപേക്ഷ കാട്ടുന്ന എഞ്ചിനീയർമാരേയും അധികാരികളെയും എന്താണു ചെയ്യേണ്ടത്? അതൊക്കെ പോട്ടെ സ്വന്തം വീടിനു മുമ്പിൽ അത്തരം ഒരു സംഭവം നടന്നാൽ അറിയിക്കേണ്ടവരെ അറിയിക്കാൻ മടി കാട്ടുന്ന രീതി നാം ഉപേക്ഷിക്കണം. ആരെയാണു അറിയിക്കേണ്ടതെന്നറിയാതെ വന്നാൽ പഞ്ചയത്ത് സെക്രട്ടറിയെയെങ്കിലും അറിയിക്കണം. അദ്ദേഹം വേണ്ടപ്പെട്ടവരെ അറിയിച്ചുകൊള്ളും.

ഇന്നത്തെ പുസ്തകം


ഹരിനാമകീർത്തനം  തുഞ്ചത്തു് എഴുത്തച്ഛൻ
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചന്റെ ആദ്യകാല കൃതികളിലൊന്നാണു ഹരിനാമ കീർത്തനം. അൻപേണമെന്മനസി എന്ന വരി മുതൽ ഓരോ ശ്ലോകവും അക്ഷരമാലാ ക്രമത്തിലാണ്. പണ്ട് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ ഈ കീർത്തനം ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. 

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരിനാരായണായ നമഃ

ഒന്നായ നിന്നയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അർക്കനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്നപൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങിജന-
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞഅലുമില്ലവധി
കർമ്മത്തിനും പരമനാരായണഅയ നമഃ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ

ണത്താരിൽമാനനിമണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ

തത്വത്തിനുള്ളിലുദയം ചെയ്തിരുന്നപൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും ജനന-
മറ്റിടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുള്ള ദുരിതം പാർത്തുകാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു
പക്ഷീഗണം ഗരുഡനെക്കൺറ്റു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മൽപ്രാണനും പരനുമൊന്നെന്നുറപ്പവനു
തൽപ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനോ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണാ നമഃ

അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മഭോരുഹാക്ഷമിതി വാഴ്‌ത്തുന്നുഞാനുമിഹ
അമ്പത്തോരക്ഷരവുമോരോന്നിതെന്മോഴിയി-
ലൻപോടുചേർക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതൗം കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേവിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണാമിഹ നാരായണായ നമഃ

ഈവന്നമോഹമകലെപ്പോവതിന്നുപുന-
രിവണ്ണമിള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുല്ലൊരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലുഗതിക്കുവഴി നാരായണായ നമഃ

ഊരിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാവൊന്നേവേണ്ടു ഹരി നാരായണായ നമഃ

ഋതുവായപെണ്ണിന്നുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ഋഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളീപാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരിനാരായണായ നമഃ

(നു)ലുസ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരുകോടികോടിതവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരിനാരായണായ നമഃ

നു(ലൂ)കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകംഏവന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ

ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരിനാരായണായ നമഃ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരൺറ്റൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ

ഓതുന്ന ഗീതകളിതെല്ലമിതെന്നപൊരു-
ളേതെന്നു കാണ്മതിന്നു പോരാമനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൽ
മീതേകദാപി സുഖമില്ലെന്നുതത്പരിചു
ചേതൊവിമോഹിനി മയക്കായ്‌ക നായതവ
ദേഹോഹമെന്നിവയിൽ നാരായണായ നമഃ

അംഭോജസംഭവനുമൻപൊടുനീന്തിബത
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടിപാരമിവനൻപേടാടായ്‌വതിന്നു
മുൻപേ തോഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടൊരു കിങ്കരനെ
പിൽപാടുചെന്നഥതറ്റുത്തോരുനാല്വരെയു-
മപ്പോലെനൗമി ഹരിനാരായണായ നമഃ

കഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചന്തിനിതു-
മോർക്കാവതല്ല ഹരിനാരായണായ നമഃ

ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെതിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരുനക്തഞ്ചരിക്കു ബത!
കൂനോരു ദാസിയെ മനോജ്ഞാഗിയാക്കിയയതു-
മൊന്നല്ലെയാളു ഹരി നാരായണായ നമഃ

ചമ്മട്ടിപൂണ്ടുകടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നുബത!
ചെമ്മേ മറഞ്ഞൊരുശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ഛന്നത്വമാർന്നകനൽപോലെ നിറഞ്ഞുലകിൽ
ചിന്നുന്നനിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമ:

ജന്തുക്കൾ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മജനാസതതം
തന്തൗ മണിപ്രവാളകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ത്സങ്കാരനാദമിവയീഗീന്ദ്രനരുള്ളിലുമി-
തോന്നുന്നഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപി! ഹരിനാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ

ടങ്കംകുരംഗവുമെടുത്തിട്ടു പതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ

ഠായങ്ങൾ ഗീതമിവനാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനഅഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ

ഢക്കാമൃദംഗതുടിതഅളങ്ങൾ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
പാർക്കുന്നതല്ലമനമാളാനബദ്ധകരി-
തീൻകണ്ടപോലെ ഹരിനാരായണായ നമഃ

ണത്വംവരും പരിചു കർമ്മവ്യാപായമിഹ
മദ്ധേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ

തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
സബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
മുക്തിക്കുകാരണമിതേശബ്ദമെന്നുതവ
വാക്യങ്ങൾതന്നെ ഹരിനാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായ വന്മരമതിന്നുള്ളിൽ നിന്നും ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നു മതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂറ്റിയതു നാരായണായ നമഃ

നന്നായി ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റിൽ നിങ്കരുണ വന്മാരി പെയ്‌തുപുനർ
മുന്നമ്മുളച്ചമുളഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:

പലതുപറഞ്ഞു പകൽ കളയുന്നനാവുതവ
തിരുനാമകീർത്തനമിതറ്ഋഇനഅയ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നുകേൾപ്പു ഹരിനാരായണായ നമഃ

ഫലമില്ലാതെ മമ വശമൊക്കലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടൻ
അളവില്ലാതെവെളിവകമേയുദിപ്പതിന്നു
കളയായ്‌കകാലമിനി നാരായണായ നമഃ

ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിന്തത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നുമുഖ-
മയ്യോകൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നുദർദുരമുരത്തോടെ പിമ്പേയൊരു
സർപ്പം കണക്കെ ഹരിനാരായണായ നമഃ

മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തെന്നു വാങ്മനസുദേഹങ്ങൾ ചെയ്‌തതതു
എന്തിന്നി മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചണകൾ
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ

വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാകടന്നു തവ തൃക്കാൽപിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരിനാരായണായ നമഃ

ഷഡൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ തവാസ്ഥാനരംഗമിതു
തത്രാപി നിത്യവുമൊരിക്കാലിരുന്നരുൾക
സത്യസവരൂപ1 ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്ക്ര്ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽ വീണുഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്മഹിമ
അറിവായ്‌ മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽതെളിക നാരായണായ നമ:

ളത്യം കലർന്നിതു ലകാരത്തിനപ്പരിചു
തത്വം നിനക്കിലൊരു ജീവത്വമുള്ളുതവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്നനാഥ നരിനാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നൂദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ലതവപരമാക്ഷരസ്യപ്പൊരുൾ
അറിയാറുമായ്‌ വരിക നാരായണായ നമ:

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴവഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌തുക നമുക്കും ഗതിക്കുവഴി
ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരായണായ നമ:

കാരുണ്യം തേടുന്നു


അമൃതയുടെ ഓപ്പറേഷൻ വിജയകരം
ചികിത്സ തുടരുന്നു.
അടിച്ചിലിയിലെ പഴവിള പ്രദീപിന്റെ മകൾ രണ്ടു വയസ്സുകാരി അമൃതയുടെ ഹൃദയശസ്ത്രക്രിയ വിജയമായി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലായിരുന്നു ശസ്ത്രക്രിയ. അമൃതയെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. എങ്കിലും ചികിത്സ തുടരേണ്ടതുണ്ട്. സുമനസ്സുകളുടെ സഹകരണം കൊണ്ടാണു അമൃതയുടെ ഓപ്പറേഷനു വേണ്ട ധനം സമാഹരിക്കാനായത്. ഇക്കാര്യത്തിൽ സഹകരിച്ച എല്ലാവരുടെ കാരുണ്യത്തിനും സഹകരണത്തിനും പ്രദീപും കുടുംബവും നന്മ പുരുഷ സ്വയം സഹായ സംഘവും അകൈതവമായ നന്ദി അറിയിച്ചിട്ടുണ്ട്. തുടർന്നും അമൃതയുടെ ചികിത്സയ്ക്കായി സഹകരണം വേണ്ടി വന്നേക്കുമെന്നാണറിയുന്നത്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette