Monday, February 13, 2012

കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു


നമ്മുടെ കുട്ടികൾക്കായി മേലൂർ ന്യൂസിന്റെ അല്പസമയം മാറ്റിവയ്ക്കണമെന്നു അഭ്യുദയകാംക്ഷികൾ ആവശ്യപ്പെടുന്നു. അതിനാൽ അവരുടെ മികച്ച രചനകൾ മേലൂർ ന്യൂസിലെത്തിയ്ക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റായി അറിയിക്കുക. അടുത്താഴ്ച മുതൽ തന്നെ നമ്മുടെ കുട്ടികളെ നമുക്കു വായിച്ച് തുടങ്ങാം. അവർ വായിച്ചു മാത്രമല്ല എഴുതിയും വളരട്ടെ.
എഡിറ്റർ

കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് സാധ്യമായ എന്തു രാഷ്ട്രീയ പരിഹാരമാണുള്ളത്? - സി.ആർ. പരമേശ്വരൻ


കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിപൂർണ്ണമായ ഒരു പരിഹാരം ഉടൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ പത്തു മുപ്പതു വർഷമായി നമുക്ക സംഭവിച്ച നഗരവത്കരണത്തിനു ഒരു അനന്യത ഉണ്ട്. ഒന്നാമത്തെ കാര്യം വളരെ പെട്ടെന്നാണ് ഇവിടെ നഗരവത്കരണം വന്നത് എന്നതാണ്. വിവേകപൂർണ്ണമല്ലാത്ത വിധത്തിലുള്ള ഉപഭോഗം ഇവിടെ ഉണ്ടായി. യൂറോപ്പിൽ മുതലാളിത്തം വളർന്നു വന്നത് നൂറ്റാണ്ടുകളിലൂടെ ആയിരുന്നു.  നമുക്കാകട്ടെ വളരെ പെട്ടെന്ന് വളർന്നു വന്നതിനാൽ ഉപഭോഗത്തിന്റെ ഫലമായ മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നു ചിന്തിക്കാനുള്ള സമയം കിട്ടിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലാകട്ടെ ഇത്രയും ജനസംഖ്യയും ഉപഭോഗവും മാലിന്യവും ഇല്ല. ഇവിടെ വലിയ ജനസംഖ്യ ഉള്ളതുകൊണ്ട് ഉപഭോഗവും കൂടുതലാണ്. 

രണ്ടാമത്തത് ഇവിടെ ശരിയായ പൌരബോധം ഇല്ലാത്തതാണ്. അവിടെയൊക്കെ മുതലാളിത്തത്തിന്റെ നല്ലവശമായി ഒരു പരബോധവും (സിവിക് സെൻസ്) വളർന്നു വന്നിട്ടുണ്ട്. ഇവിടെ അത് തീർത്തും വന്നിട്ടില്ല. 

മൂന്നാമതായി സാങ്കേതിക വിദ്യയാണ്. ഇന്ന് ഒരു ഗ്രാമം ഒരു പട്ടണം പോലെയാണ്. തെക്കുനിന്നു വടക്കുവരെ വലിയൊരു പട്ടണമാണു കേരളം. ഇത്രയും ബൾക്കായുള്ള മാലിന്യം കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വിദ്യ നമ്മുടെ കയ്യിലില്ല. 

നാലാമത്തെ കാര്യം രാഷ്ട്രീയമായ ഇച്ഛാശക്തിയാണ്. ചെയ്യാവുന്ന കാര്യമൊന്നും ചെയ്യുകയില്ല. അതിനു അലോട്ട് ചെയ്ത പൈസയിലൊക്കെ ഒരുപാടു കറപ്ഷൻ നടക്കും. 

പിന്നൊന്ന് ജനവാസം കൂടി വന്നതാണ്. ഉദാഹരണത്തിനു ലാലൂരു പോലെയുള്ള സ്ഥലത്ത് മാലിന്യം ട്രീറ്റു ചെയ്തിരുന്ന സ്ഥലം വളരെ അകലെയായിരുന്നു. വലിയ പ്രശ്നം മുൻ കാലത്ത് ഉണ്ടായിരുന്നില്ല. നഗരസഭയുടെ അധീനത്തിലുള്ള ഗവണ്മെന്റ് സ്ഥലമായിരുന്നു അത്.  അതിനു ചുറ്റും പിന്നെ ഹാബിറ്റേഷൻ വളർന്നു വരികയായിരുന്നു. അതിൽ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഒരു നിസ്സഹായാവസ്ഥയുണ്ട്. ആളുകൾ താമസിക്കുന്ന ഇടത്ത് മാലിന്യം കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നില്ല ആദ്യം. നഗരവത്കരണത്തിന്റെ ഭാഗമായി ആളുകൾ അങ്ങോട്ടു ആക്രമിക്കുകയായിരുന്നു. 

അങ്ങനെ രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും പ്രശ്നപരിഹാരം കാണേണ്ട മാലിന്യ പ്രശ്നത്തെ നേരിടാൻ നാം തയ്യാറല്ല. മറ്റെല്ലാ മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഒരു ഭാവനാശൂന്യതയാണിവിടെ ഒരു രാഷ്ട്ര തന്ത്രജ്ഞതയില്ല. പിന്നെ അഴിമതിയുമുണ്ട്.

ഒരു വലിയ കലാമിറ്റി വരും വരെ ഇങ്ങനെ തന്നെ തുടരാനാണിട. ഉദാഹരണത്തിനു സൂരറ്റ് പോലൊരു ഇടം. അവിടേയും ഇതുപോലെ തന്നെയായിരുന്നു. ഹൈ കൺസംപ്ഷൻ ഉള്ള ഗുജറാത്തിലെ ഒരു ടൌണാണത്. അവിടെ പ്ലേഗ് വരേണ്ടി വന്നു കാര്യങ്ങൾ നേരെയാകാൻ. വളരെ നല്ല ഒരു കളക്ടറാണു അവിടത്തെ കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്. അങ്ങനെ പ്രകൃതിയിൽ നിന്നും ഒരടി കിട്ടും വരേയ്ക്കും ഇതെല്ലാം ഇങ്ങനെ തന്നെ നടക്കാനാണിട. 

അടിസ്ഥാനപരമായി സിവിക് സെൻസ് നാം നമ്മുടെ കുട്ടികളെയൊക്കെ പഠിപ്പിക്കണം. ഡീജനറേറ്റഡും അല്ലാത്തതുമായ മാലിന്യങ്ങളെ എന്തു ചെയ്യണമെന്നു ഒരു ധാരണയും അവ ശ്രോതസ്സിൽ തന്നെ നശിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകണം. ഇനി ബാക്കി വരുന്ന പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങൾ ഡീസെൻട്രലൈസ് ചെയ്ത് നശിപ്പിക്കണം. അതിനുള്ള സാങ്കേതിക വിദ്യ എവിടെ നിന്നായാലും എത്ര പണം കൊടുത്തിട്ടായാലും നാം ആർജ്ജിക്കണം. അതും അഴിമതി ഒന്നും ഇല്ലാത്ത വിധം. എന്തായാലും ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകാനിടയില്ല.   

Sunday, February 12, 2012

മരക്കൂണുകളുടെ ശില്പി മുരിയേടത്ത് വേലായുധനുമായി അഭിമുഖം


അടിച്ചിലിയിൽ മുരിയേടത്ത് കുഞ്ഞയ്യപ്പൻ മകൻ വേലായുധൻ ശില്പങ്ങൾ തീർക്കാൻ മാധ്യമമായി കണ്ടത് മരക്കൂണുകളെ. പ്രകൃതി സ്വയം അണിയിച്ചലങ്കരിച്ച കൂണുകളിൽ നിന്നു നാം ആർജ്ജിച്ച സൌന്ദര്യബോധത്തിലേയ്ക്കുള്ള ഒരു തിരിച്ചു പോക്കിനു ഈ കർഷകത്തൊഴിലാളി നിമിത്തമാവുകയാണ്. വേലായുധനും ഭാര്യ അമ്മിണിയും മേലൂർന്യൂസിനോട് സംസാരിക്കുന്നു.


ശശി : കൂണുകളോട് പ്രത്യേക സ്നേഹം തോന്നാൻ കാരണമെന്താണ്?
വേലായുധൻ : ഒരിക്കൽ ഞാനൊരു കൂൺ കണ്ടു. അപ്പോൾ അതല്പം മിനുക്കിയാൽ ഷോകേസിൽ വയ്ക്കാൻ പറ്റുമല്ലോ എന്നു തോന്നി. അങ്ങനെ എന്റെ മുറ്റത്തുണ്ടായ ഒരു കൂണാണ് ഇതെല്ലാം തുടങ്ങാനുള്ള കാരണം.
ശശി : എത്ര വർഷമായിട്ടുണ്ടാവും?
വേലായുധൻ : ആറു വർഷം ആയിട്ടുണ്ടാകണം.പശുവിനെ കെട്ടാനൊക്കെ പോകുമ്പോൾ ഒരോരോ കൂണുകളൊക്കെ കാണും, അപ്പോൾ എന്റെ മനസ്സിലും ഓരോരോ രൂപങ്ങൾ തോന്നും. അത്തരം കൂണ് വീട്ടിൽ കൊണ്ടു വന്ന് പലവശത്തു കൂടിയും നോക്കും ഞാൻ. ഏതു രൂപത്തിലാണു കൂടുതൽ നന്നായി തോന്നുന്നതെങ്കിൽ ആ സങ്കല്പത്തിൽ അതിനെ രൂപപ്പെടുത്തിയെടുക്കും. 



ശശി : കൂണുകളായാലും വേരുകളായാലും കയ്യിൽ കിട്ടിയാൽ അതിൽ ചെത്തിമിനുക്കൽ നടത്താറുണ്ടോ?
വേലായുധൻ : എന്റെ മനസ്സിൽ തോന്നുന്ന പോരായ്മകളൊക്കെ തീർക്കും.
ശശി : ഒന്നിലധികം കൂണുകൾ ഒരുമിച്ചു കൂട്ടി ഫിറ്റു ചെയ്തുള്ള വർക്കുകളുണ്ടോ?
വേലായുധൻ : പലതും കൂട്ടി യോജിപ്പിച്ച് ഒന്നാക്കാറുണ്ട്. പഴയ ആചാരം അനുസരിച്ചുള്ള രൂപങ്ങൾ, ത്ലാവ്, ചിലമ്പ, കലപ്പ ഇതെല്ലാം ചെയ്തിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള പലതും എന്റെ മനസ്സിലുണ്ട്. കയ്യിൽ കിട്ടുമ്പോളല്ലേ ഓരോന്നു ചെയ്യാൻ പറ്റുകയുള്ളൂ.
ശശി : സ്വന്തം താല്പര്യപ്രകാരം തുടങ്ങിയ ഇത് എന്നു മുതലാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്?



വേലായുധൻ : ഞാൻ കിണറു കെട്ടിച്ചതുമായി ബന്ധപ്പെട്ട് ഒരു ഗ്രാമസേവകൻ ഇവിടെ വന്നിരുന്നപ്പോൾ ഓരോന്നു ചോദിച്ചു. അന്നുമുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. കിണറു കെട്ടിച്ചിട്ടു മൂന്നാലു വർഷമേ ആയിട്ടുള്ളൂ. പിന്നെ ഓരോരുത്തർ വരും, വന്നു കാണും. ഒരിക്കൽ ഒരു ടി.വി.ക്കാരും പിടിച്ചിട്ടുണ്ട്. അവരിൽ എന്റെ അമ്മാവന്റെ മകനും ഉണ്ട്. സ്കൂളുകളിലും കോളേജുകളിലും നിന്നും കുട്ടികൾ വന്നു കൊണ്ടു പോകും ഇത്, എക്സിബിഷന്.
ശശി : ഏത് ടി.വി. ചാനലാണ് വന്നിരുന്നത്?
അമ്മിണി : ഏ.സി.വി.
ശശി : ഏതു സ്കൂളിലെ കുട്ടികളാണ് വരാറ്?
വേലായുധൻ : ചാലക്കുടി കോൺവെന്റിലെ. ഇവിടത്തെ സ്കൂളിലെ കുട്ടികളും കൊണ്ടുപോകാറുണ്ട്.
ശശി : കൂണുകൾ പ്രോസസ് ചെയ്യിക്കാൻ കൊടുക്കുന്നതിനു വലിയ ചെലവു വരുമല്ലൊ. എങ്ങനെയാണു ഈ കൂണുകൾ പ്രോസസ്സ് ചെയ്തെടുക്കുന്നത്?



വേലായുധൻ : ഞാൻ സ്വന്തമായി കഴുകിയെടുക്കുകയാണു ചെയ്യുന്നത്. പിന്നെ അതു കീടനാശിനിയിൽ മുക്കി, വെയിലത്തു വച്ച് ഉണക്കി, പിന്നെ അതിൽ മണ്ണെണ്ണ അടിയ്ക്കും.
ശശി : കൂണു ഒരിടത്ത് കണ്ടാൽ അത് അടർത്തി എടുക്കുന്നതിനു വെറും കൈ മാത്രം മതിയോ?
വേലായുധൻ : അതിനു അരിവാൾ വേണ്ടിവരും. കൈയ്ക്ക് എടുത്താൽ അത് ഒടിഞ്ഞു പോകും. ഒരു കൂൺ നമ്മൾ കണ്ടാൽ അപ്പോൾ തന്നെ എടുക്കില്ല. മിക്കവാരും ഒരു വെട്ടുകത്തി എടുത്ത് കൊണ്ടു വന്ന് കൊത്തി എടുക്കുകയും അരിവാൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമാണ്. മുകളിലേയ്ക്കു വളർന്ന് വശങ്ങളിലേയ്ക്കു വിടർന്നു നിൽക്കുന്ന ഒരു പ്രത്യേക ആകൃതിയാണ് ഇത്തരം കൂണുകൾക്കുള്ളത്. മിക്കവാറും കൂണുകൾ ഉണങ്ങിയല്ല കിട്ടുക, കുതിർന്നായിരിക്കും അവ ഇരിക്കുക, മഴയത്തൊക്കെ. 



ശശി : കൂണെടുത്താൽ പിന്നെയോ?
വേലായുധൻ : എടുത്താൽ അപ്പോൾ തന്നെ കഴുകും. മഴക്കാലമാണെങ്കിൽ കൂണ് അടുപ്പിനടുത്തു വച്ച് ഉണക്കും. പിന്നെ ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കും. കീടനാശിനി വെള്ളത്തിൽ മുക്കി അടിയ്ക്കും. മിക്കവാറും ചാഴിപ്പൊടിയായിരിക്കും കീടനാശിനി. വീണ്ടും മണ്ണെണ്ണ അടിയ്ക്കും. അപ്പോൾ കളർ മൊത്തം കറുപ്പായി മാറും. പിന്നെ ഉണങ്ങിയാലേ നിറം തിരിച്ചു വരൂ.
ശശി : പിന്നെ ഫ്രൈം ചെയ്യാനോ മൌണ്ട് ചെയ്യാനോ എന്തെല്ലാം ചെയ്യും?
വേലായുധൻ : അത്തരം കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല. നിരപ്പുള്ള ഒരു പലകക്കഷണം കൂട്ടിച്ചേർക്കുക എന്നല്ലാതെ മറ്റു കൊത്തു പണികൾ ഒന്നും ചെയ്യുന്നില്ല.



ശശി : വളരെ ചെറിയ തേങ്ങകളും വലിയ തേങ്ങയും ശേഖരിച്ചിട്ടുണ്ടല്ലോ?
വേലായുധൻ : ഇത്തരത്തിലുള്ളവ പിന്നീട് കിട്ടി എന്നു വരില്ല.
ശശി : വേരുകൾ ശേഖരിക്കുന്നത് എന്നനെയാണ്?
വേലായുധൻ : കട മാന്തി എടുക്കുന്ന വേരുകൾ നമ്മുടെ മനസ്സിൽ പതിഞ്ഞു എന്നു വരികയില്ല. ഒരു കട പറിച്ചപ്പോൾ കിട്ടിയ വേരുകളിൽ മനസ്സിൽ പതിഞ്ഞതൊന്നും കണ്ടില്ല. പക്ഷേ പൊട്ടിക്കിടന്ന ഒന്നിൽ ഒരു പാമ്പിന്റെ രൂപം കണ്ട് അതെടുത്ത്  വച്ചിട്ടുണ്ട്. വലിയ വേരുകൾ എടുത്തു കൊണ്ട് വന്നു വയ്ക്കാൻ സ്ഥലവുമില്ല. ചെറിയ വേരുകളെടുത്ത് സിമ്പിളായി ചെയ്യാനാണ് ഇഷ്ടം. 



ശശി : കാട്ടിലൊക്കെ പോയി കൂണുകൾ ശേഖരിക്കാറുണ്ടോ?
വേലായുധൻ : ഇല്ല. ഇവിടെ അടുത്തു നിന്നു കിട്ടുന്നവ മാത്രമേ എടുക്കാറുള്ളൂ. ചിലപ്പോളെല്ലാം പ്ലാന്റേഷനിൽ നിന്നായാലും ചിലരെല്ലാം ചിലതെല്ലാം കൊണ്ടു തരും.
ശശി : കൂണുകളിലെ ഡിസൈനാണോ അവയിലെ രൂപങ്ങൾക്കാണോ അധികം പ്രാധാന്യം തോന്നുക?
വേലായുധൻ : കാണുന്ന വിഷയങ്ങളാണ് എന്നെ ആകർഷിക്കുക. 



ശശി : മതപരമായ ചടങ്ങുകളിലെ രൂപങ്ങളും കൂണുകളുടെ ഡിസൈനുകളും തമ്മിൽ വല്ല സാമ്യവും തോന്നാറുണ്ടോ?
വേലായുധൻ : ടി.വി.യിൽ കാണുന്ന തെയ്യം കളികളിൽ കാണാറുണ്ട്.
ശശി : തെയ്യത്തിന്റേയും കൂണുകളുടേയും ഡിസൈനുകൾ ഒന്നാണോ?
വേലായുധൻ : ഒന്നാണ്.
ശശി : മുമ്പ് എന്തു ജോലിയാണു ചെയ്തു കൊണ്ടിയുന്നത്?
വേലായുധൻ : തൂമ്പപ്പണി.
ശശി : ഇപ്പോൾ തൂമ്പപ്പണിയ്ക്ക് പോകാത്തതിനു കാരണം?
വേലായുധൻ : എനിയ്ക്കു സുഖമില്ലാണ്ടായി. ഹാർട്ടിന്റെ വാൽവ് തകറാറാണെന്നു ഡോക്ടർമാർ പറഞ്ഞതിൽ പിന്നെ പണിക്കു പോയിട്ടില്ല. നാലഞ്ചു വർഷമായി അസുഖമായിട്ട്.



ശശി : കൂൺ ശേഖരണം ഒരു വരുമാനമുണ്ടാക്കാനുള്ള വഴിയായി കണ്ടുകൂടെ?
വേലായുധൻ : അതിനു വേണ്ടി ശ്രമിച്ചിട്ടില്ല. കൊടുക്കുകയാണെങ്കിൽ മൊത്തമായി എന്നല്ലാതെ ഓരോന്നോരോന്നായി കൊടുക്കുന്ന കാര്യം സങ്കല്പിച്ചിട്ടില്ല.
ശശി : ഒന്നും ചെയ്യാതെ കുറെ കൂണുകൾ ചാക്കിൽ കെട്ടി വച്ചിരിക്കുന്നുണ്ടല്ലേ?
വേലായുധൻ : അതൊക്കെ ചെയ്യാനായിട്ട് സമയം കിട്ടിയിട്ടില്ല.
ശശി : മറ്റൊരു പണിയ്ക്കു പോകുന്നുമില്ല, സമയവുമില്ല എന്നു പറയുമ്പോൾ വീടുമായി ബന്ധപ്പെട്ട തൊഴിലുകൾ കാണണമല്ലോ?
വേലായുധൻ : ഓലയുടെ പണിയുണ്ട്. ഓലമെടയൽ, കൊണ്ടു വരൽ, കുറച്ച് ആടുകളുണ്ട്. സ്വസ്തമായിട്ടിരുന്ന് ചെയ്യാൻ പറ്റുന്നില്ല.
ശശി : കൂണുകളും വേരുകളും ഉപയോഗിച്ച് പണിചെയ്യുമ്പോൾ ഏതിലാണു പണി കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെടുക?
വേലായുധൻ : കൂണാണ് പ്രധാനം. വേര് സൈഡാണ്. കൂണിനൊരു സ്വാഭാവികതയുണ്ട്. നമ്മളതിന്റെ പോരായ്മകൾ തീർത്താൽ മതി. 



ശശി : വീട്ടിലാരൊക്കെയുണ്ട്?
വേലായുധൻ : രണ്ട് മക്കൾ. ഒരാണും ഒരു പെണ്ണും. സുധീഷും സുലേഖയും. മകളുടെ വിവാഹം കഴിഞ്ഞു.
അമ്മിണി : സുധീഷിനു ബോംബേയിൽ ജോലിയുണ്ട്. അവൻ എല്ലാ വർഷവും വരും. ഈ ഡിസംബറിൽ വന്നു ജനുവരിയിൽ പോയേയുള്ളൂ.
ശശി : വേലായുധന്റെ ഭാര്യ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ ശീലത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അമ്മിണി : ചേട്ടനു കിട്ടുന്നത് വച്ച് ചേട്ടൻ ചിലതൊക്കെ ചെയ്യും. സഹായിക്കാൻ എനിക്കു സമയമൊക്കെ ഉണ്ടായി എന്നു വരികയില്ല. എങ്കിലും ചേട്ടൻ ഈ പണിയൊക്കെ ചെയ്യുന്നത് എനിയ്ക്കു സന്തോഷമുള്ള കാര്യമാണ്.
ശശി : ചെറുപ്പത്തിൽ ഏതെങ്കിലും കലകളിൽ താല്പര്യം ഉണ്ടായിരുന്നോ?
വേലായുധൻ : ചെറുപ്പത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല.
ശശി : മേലൂർന്യൂസിന്റെ വായനക്കാർക്ക് എന്തു സന്ദേശമാണു നൽകാനുള്ളത്?
വേലായുധൻ : ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്ന കഴിവുകൾക്ക് അനുസരിച്ചുള്ളത് ചെയ്യുക, കൂടുതൽ പണി പഠിക്കാനുള്ളത് പഠിക്കുകയും ചെയ്യുക, അതാണെനിയ്ക്ക് പറയാനുള്ളത്.
ശശി : ചേച്ചിയ്ക്ക് എന്താണ് പറയാനുള്ളത്.
അമ്മിണി : എല്ലാവരും കണ്ട് ചേട്ടനെ പ്രോത്സാഹിപ്പിക്കട്ടെ. എല്ലാവരുടേയും ഇഷ്ടം ചേട്ടനു കിട്ടട്ടെ.

ഫോട്ടോകൾ : പീലി മനോജ്

അടിച്ചിലി ബിവറേജസ് ഷോപ്പിൽ കാലഹരണപ്പെടുന്ന മദ്യം


നാട്ടിൽ മദ്യഷോപ്പില്ലാതെ വിഷമിച്ച ആയിരം നാട്ടുകാർ ഒപ്പിട്ട ഭീമഹർജി സർക്കാരിനു സമർപ്പിച്ചതിന്റെ ഫലമായാണത്രേ അടിച്ചിലിയിൽ ബീവറേജസ് ഷോപ്പ് വന്നത്. നാട്ടിൽ മാവേലി ഷോപ്പ് കൊണ്ടു വരാനായി തയ്യാറാക്കിയ ഭീമഹർജിയുടെ ആദ്യപേജിൽ ബീവറേജസിന്റെ സാഹിത്യം അടിച്ചു കേറ്റിയാണ് ആയിരം ഒപ്പും ഷോപ്പും സംഘടിപ്പിച്ചതെന്നു ചില നുണയന്മാർ പറയുന്നത് കാര്യമായിട്ടെടുക്കരുത്. എന്തായാലും അടിച്ചിലിയിൽ ഷോപ്പ് വന്നതോടെ പെരുങ്കുടിയന്മാരുടെ നാടെന്ന ദുർഖ്യാതി ചാലക്കുടിയ്ക്കു നഷ്ടപ്പെട്ടു എന്നതിൽ കലാഭവൻ മണിയെങ്കിലും ആശ്വസിക്കുന്നുണ്ടാകും. 

അങ്ങനെ ബീവറേജസ് ഷോപ്പ് വന്നതിൽ പിന്നെ നാട്ടിലെ കള്ളവാറ്റും കള്ളുഷാപ്പും നാൾക്കുനാൾ ശോഷിച്ചു വന്നു. അതു ശരിയാണല്ലോ എന്നു ജനം ആശ്വാസം പൂണ്ടു. അപ്പോളല്ലേ പുകിൽ പോലീസിന്റേയും എക്സൈസിന്റേയും വേഷത്തിൽ വരുന്നത്. സാധാരണ വ്യാജമദ്യം വിൽക്കുന്നതിന്റെ ഇരട്ടി വിദേശമദ്യം വിൽക്കുന്നതായി കണ്ടെത്തിയ അവർ നാടുമുഴുവൻ അനധികൃത വിദേശമദ്യ വില്പനയ്ക്കെതിരെ ഇളക്കി മറിയ്ക്കുകയും പലർക്കെതിരേയും കേസ്സെടുത്ത് അവരെ റിമാന്റ് ചെയ്യിക്കുകയും ചെയ്തു. അവയെല്ലാം ബിവറേജസിൽ നിന്നു വന്ന മദ്യമാണെന്ന കാര്യവും, ഒരാൾക്കു കൈവശം വയ്ക്കാവുന്നതിന്റെ അനേക ഇരട്ടി മദ്യമാണു പിടിച്ചതെന്നും ഉള്ള കാര്യം പക്ഷേ അധികാരികൾ സൌകര്യപൂർവം മറന്നു. ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും ഇത്ര മദ്യം എങ്ങനെ പുറത്തു വന്നു എന്ന് ആരും അന്വേഷിക്കാൻ പാടില്ല എന്നൊരു നിർദ്ദേശം എവിടെ നിന്നോ ഉണ്ടായിരുന്നു എന്നു ചിലരെല്ലാം അടക്കം പറയാനും ഇടവന്നു. 

ഈ ഒരു സാഹചര്യത്തിൽ അടിച്ചിലി ബീവറേജസ് ഷോപ്പിനെ നാട്ടുകാരിൽ പലരും സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയിരുന്നു. സാധാരണ മദ്യഷോപ്പുകൾക്ക് അവധി ദിവസമായ ദിവസങ്ങളിലും മറ്റും അടിച്ചിലി ബീവറേജസ് ഷോപ്പ് തുറന്നു തന്നെ പലപ്പോളും കാണപ്പെട്ടു. ജീവനക്കരുടെ അസ്വാഭാവികമായ ഈ ആത്മാർത്ഥത കമ്മീഷനും ഇൻസെന്റീവും അടിയ്ക്കാനുള്ള താല്പര്യം മാത്രമായി പലരും ആശ്വസിച്ചു. എന്നാൽ ജനസേവനം ചെയ്യുന്ന മാവേലി സ്റ്റോറിലെ ജീവനക്കാരനു കിട്ടാത്ത ആനുകൂല്യങ്ങൾ ജനങ്ങളുടെ ആരോഗ്യവും സുബോധവും ഹനിയ്ക്കുന്ന ബീവറേജസിലെ ജീവനക്കാരനു നൽകുന്നത് നിയമലംഘനങ്ങൾക്കു നേരേ കണ്ണടയ്ക്കാനായിരിക്കാം എന്നും ചില വടക്കു നോക്കികൾ മൊഴിഞ്ഞുകൊണ്ടേയിരുന്നു. സർക്കാർ സകല ബീവറേജസ് ജീവനക്കാർക്കും നൽകുന്ന ആനുകൂല്യങ്ങൾ എങ്ങനെയാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുക?

എങ്കിലും കല്യാണങ്ങളും അടിയന്തിരങ്ങളും വരുമ്പോൾ ജനം കുശാലായി നാടൻ മദ്യം വാറ്റിയെടുത്ത് സ്വയമ്പൻ സാധനം അകത്താക്കി വന്നു. മുന്തിരിയും ശർക്കരയും നവസാരവും ഇട്ടു വാറ്റുന്ന സാധനം എന്തായാലും കരിമ്പിൻ ചണ്ടിയിൽ നിന്നു വരുന്നതിനേക്കാളും ഏതു വിധത്തിലും നല്ലതു തന്നെ. ഇനി നല്ല കോഴിയിറച്ചിയും കപ്പയും മീങ്കറിയും കൂട്ടിയാണെങ്കിൽ കള്ളു തന്നെ കേമം. 

അങ്ങനെ പൂലാനി ഉത്സവം വന്നു. എന്തുകൊണ്ടോ നാടൻ അത്ര ഹിറ്റായില്ല. മാത്രമല്ല ഈയിടെ മാത്രം കുടി തുടങ്ങിയ പതിനെട്ടും പത്തൊമ്പതും ഏറിയും കുറഞ്ഞും പ്രായമുള്ള നവയുവജനം ആഘോഷം ബീറിലൊതുക്കി. മാത്രമല്ല നാട്ടിൽ ഒരു ബീർ കമ്പനി ഉള്ളപ്പോൾ സ്വാശ്രയം ശീലിക്കേണ്ടതുണ്ടല്ലോ. ഫ്രഷ് ബീറെല്ലാം ക്ലീനായി തീർന്നിട്ടുണ്ടാകണം. ഷോപ്പിലാണെങ്കിൽ വർഷം തന്നെ പഴക്കമുള്ള ബീയർ കേസു കണക്കിനും. കാലഹരണപ്പെട്ട മദ്യം ബീവറേജസ് കോർപ്പറേഷനും തുടർന്ന് ഉത്പാദകർക്കും യഥാസമയം തിരിച്ചു നൽകേണ്ടതല്ലേ എന്നു ആരും ചോദിച്ചു പോകരുത്. കഥയിൽ ചോദ്യമില്ല. മാത്രമല്ല അടിയിൽ ഊറൽ വരുന്ന സാധനമല്ലാതെ എക്സ്പയറി കഴിഞ്ഞു എന്ന പേരിൽ യാതൊന്നും തിരിച്ചയയ്ക്കരുത് എന്നു ബീവറേജസിന്റെ മുകളിൽ നിന്നും ചിലർ നിർദ്ദേശിക്കാറുണ്ട് എന്നു പേരു വെളിപ്പെടുത്താത്ത ചില ബീവറേജസ് ജോലിക്കാർ അയവിറക്കുകയും ചെയ്യുന്നുണ്ട്. അവരുടെ മിണ്ടാട്ടം വൈകാതെ മാറി കൊഞ്ഞപ്പായേക്കും. 

അങ്ങനെ 06.02.2012 തിങ്കളാഴ്ച ബീവറേജസ് ഷോപ്പിൽ നിന്നു ബീയർ വാങ്ങി കഴിച്ച പൂലാനി പണിക്കശ്ശേരി മുരളീധരൻ മകൻ പ്രജിത്ത് (24), പൂലാനി ഐക്കരക്കുടി രാജൻ മകൻ രാഹുൽ (22) എന്നീ കുട്ടികളെ തുടർച്ചയായ ഛർദ്ദിയെ തുടർന്ന് ചാലക്കുടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതറിഞ്ഞ നാട്ടുകാരിൽ ചിലർ തങ്ങൾ വാങ്ങി വച്ച ബീർ കുപ്പികൾ പരിശോധിച്ചപ്പോൾ എക്സ്പയറി ഡേറ്റു കഴിഞ്ഞതായി കണ്ടു. വിഗദ്ധോപദേശത്തിനു സമീപിച്ചപ്പോൾ ചില സീനിയർ കുടിയന്മാർ പറയുന്നത് ബെസ്റ്റ് ബിഫോർ എന്നാൽ എക്സ്പെയറി ഡേറ്റ് അല്ലെന്നും, മദ്യത്തിന്റെ ഗുണം പഴകുംതോറും ഏറിടും എന്നുമാണ്.  അതൊന്നും കൂട്ടാക്കാതെ ഇരുന്നൂറോളം നാട്ടുകാർ ഇളകി ബീവറേജസ് ഷോപ്പ് ഉപരോധിക്കാൻ തയ്യാറായി. അതിനിടെ പതിവുകാർ ചിലർ ഇടപെട്ടു. എങ്ങാൻ ബീവറേജസ് അടയ്ക്കുകയാണെങ്കിൽ കുറച്ചു ദിവസത്തേയ്ക്കു കുടി മുട്ടിപ്പോകരുതല്ലോ. പതിവിലും ഉഷാറായി മദ്യം വില്പന അന്നേ ദിവസം കൂടുകയാണുണ്ടായതത്രേ. ഇനി ബീറിനിത്തിരി വീര്യം കൂടിയാൽ തന്നെ അത്രയ്ക്കു റമ്മും ബ്രാണ്ടിയും അളവിൽ കുറയ്ക്കുകയുമാവാമല്ലോ. (ക്ലിക്ക് ചെയ്യുക) 

തുടർന്നു പോലീസെത്തി. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എത്തി, ടി.സി.വി.യെത്തി, റിപ്പോർട്ടർ ടി.വി.യെത്തി, പക്ഷേ ആരും ഒരു നടപടിയും എടുത്തില്ല. കളക്ടർ കർശന നടപടിയെടുക്കാൻ എക്സൈസിനു നിർദ്ദേശം നൽകി വൈകീട്ട് ആറു മണിയ്ക്കു ശേഷം അവരെത്തിയതോടെയാണ് നടപടികൾ ആരംഭിച്ചത്. അപ്പോളും ബീറിന്റെയടക്കം വില്പന പൊടിപൊടിയ്ക്കുന്നുണ്ടായിരുന്നു. രാവിലെ 75 കേസ് ബീയർ എക്സ്പയറി കഴിഞ്ഞതുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്ന നാട്ടുകാർ അവസാനം എക്സൈസ് കണക്കെടുത്തപ്പോൾ 384 കുപ്പി കാലാവധി കഴിഞ്ഞ ബീയർ ആണു കണ്ടെത്തിയത്. എക്സൈസ് വന്നതോടെ ഒരു ജീപ്പിൽ ഏതാനും പോലീസുകാരെ സ്ഥലത്തു നിറുത്തി കൊരട്ടി പോലീസ് സബ് ഇൻസ്പെക്ടർ സ്ഥലം കാലിയാക്കി. അബ്കാരിയല്ലാതെ ഐ.പി.എസോ മറ്റോ വച്ച് വല്ല എഫ്.ഐ.ആറും ഇടേണ്ടി വന്നാലോ? ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ദിവാകരൻ, ഇൻസ്പെക്ടർമാരായ എൻ.പി.സുരേഷ്, പി.എൽ.ജോസ് എന്നിവർ സ്റ്റോക്കെടുക്കുകയും കണക്കു പരിശോധിക്കുകയും ചെയ്തുവത്രേ. രാത്രി ഒമ്പതു മണിയോടെ നടപടികൾ പൂർത്തിയായി.

ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹം സുവോ മോട്ടോ ഒരു എഫ്.ഐ.ആർ. തയ്യാറാക്കുകയും പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാകുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തു നിന്നും ഇരുപതോളം സാമ്പിളുകളും രാസപരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിശോധനയുടെ ഫലം പതിനഞ്ചു മുതൽ മുപ്പതു വരെ ദിവസങ്ങൾക്കകം അറിയാമെന്നാണു കരുതപ്പെടുന്നത്. ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകാമെന്നു അന്വേഷണ ഉദ്യോഗസ്ഥൻ നാട്ടുകാരോടു പറഞ്ഞിട്ടുമുണ്ട്. 

ഇതെല്ലാം സംഭവിച്ചിട്ടും ബീവറേജസ്  ഷോപ്പ് ഇപ്പോളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഭീമഹർജിയിൽ ഒപ്പു വച്ച ആയിരം പേരേയും അവരുടെ അരുമ സന്താനങ്ങളേയും തുടർന്നും കുടിയന്മാരായി നിലനിറൂത്തുന്നതിന്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette