Monday, March 5, 2012

കൈതച്ചക്ക എന്നാൽ കന്നാറയോ?

കൈതച്ചക്ക എന്നാൽ നമ്മുടെ മനസ്സിൽ വരുന്നത് മധുരമുള്ള ജ്യൂസ് തരുന്ന ബ്രസീൽകാരിയായ കന്നാറയെയാണ്. ഇലയ്ക്കു മീതെ പഴം പഴത്തിൻ മീതെ ഇല എന്നു പ്രസിദ്ധമായ ഇവളാണു യഥാർത്ഥ കൈതച്ചക്ക എന്നു പറയാൻ വരട്ടെ.


കൈത എന്നാൽ പൂക്കൈതയാണ് ആദ്യം നമ്മുടെ മനസ്സിൽ വരുന്നത്.
പൂജയ്ക്കെടുക്കാത്ത അതീവ സുഗന്ധവാഹിയായ ദിവ്യപുഷ്പം തരുന്ന മുള്ളുകാരി കൈത തന്നെ.


ഈ കൈത വല്ലപ്പോളും പൂത്താലായി, പൂത്താൽ തന്നെ കായ്ക്കുന്നതും അപൂർവം. കൈത കായ്ച്ചുണ്ടാകുന്ന ചക്ക തന്നെ യഥാർത്ഥ കൈതച്ചക്ക എന്നു പറഞ്ഞാൽ വിശ്വാസമാകാത്തത് ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും കൈതച്ചക്ക കാണാത്തതു കൊണ്ടാണ്. കൈതച്ചക്ക ഒന്നു കണ്ടു നോക്കൂ.




ഇനി പറയൂ, കൈതച്ചക്ക എന്നാൽ കന്നാറയോ?

നമ്മുടെ ജൈവസമ്പത്തുക്കൾ തിരിച്ചു പിടിയ്ക്കാൻ കാലമായിരിയ്ക്കുന്നു

എഡിറ്റർ

ഇന്നത്തെ ചിത്രം


ഇടമഴകൾ ഇല്ലാത്ത കൊടും വേനലിൽ ദാഹജലം പോലും കാണാനാകാഞ്ഞ നിസ്സഹായയായ പക്ഷിക്കുഞ്ഞ് കാണാനായ ഇത്തിരി വെള്ളത്തിൽ വീണു കിടക്കുന്നു. എന്നു തീരും ഈ കൊടും വരൾചയുടെ കാലം?

ഖൈബർ 2012 – വൈഖരി വായനശാലയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് സ്വീകരിയ്ക്കൽ ചടങ്ങ്

അടിച്ചിലി വൈഖരി വായനശാലയ്ക്ക് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറുന്ന ഖൈബർ 2012 ചടങ്ങിൽ അടിച്ചിലിയിലെ ജനമനസ്സ് 2012 ഫെബ്രുവരി 26ന് ഏകമനസ്സായിരുന്നു. വൈകീട്ടു നാലുമണി കഴിഞ്ഞതോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി ഏറെ വൈകും വരെ നീണ്ടു നിന്നു.

വൈഖരിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ്

വന്നവർക്കും വരാനിരിയ്ക്കുന്നവർക്കുമായി അക്ഷരലോകത്തിന്റെ കവാടങ്ങൾ തുറന്ന് കാത്തിരിയ്ക്കുകയായി ഇനി വൈഖരി വായനശാല. അടിച്ചിലിയിൽ പണ്ടു സ്ഥാപിച്ച ഏ.കേ.ജി. മെമ്മോറിയൽ വായനശാലയുടേയും ശാസ്ത്രി മെമ്മോറിയൽ വായനശാലയുടേയും ആസ്തികളും പ്രവർത്തനങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ കൈയടക്കിയപ്പോൾ അറിവിന്റെ വെളിച്ചം അടിച്ചിലിയ്ക്കു തുറന്നു കൊടുക്കാൻ ഏതാനും ചെറു കുരുന്നുകളുടേയും അവരെ സ്നേഹിയ്ക്കുന്ന മാതാപിതാക്കളുടേയും ആത്മാർത്ഥമായ പരിശ്രമത്തിനു കഴിഞ്ഞു. ആ ആത്മാർത്ഥതയെ തിരിച്ചറിഞ്ഞ ജനം സകല സഹായ സഹകരണങ്ങളും കൊണ്ട് അവരെ അനുഗ്രഹിച്ചു.

പകൽ സദസ്യർ
വൈഖരിയുടെ ബാലസഭാ അംഗങ്ങളായ ആതിര പി.ബി.യും അനീറ്റ പൌലോസും പ്രാർത്ഥനാഗീതം ആലപിച്ചപ്പോൾ സദസ്സ് മിക്കവാറും നിറഞ്ഞിരുന്നു. ജനം പിന്നെയും ഒഴുകി വന്നു കൊണ്ടിരുന്നു. വാറ്റുചാരായത്തിന്റേയും ബീവറേജസ്  മദ്യത്തിന്റേയും മണമടിയ്ക്കാതെ അവർ അന്തസ്സായി അവരുടെ ഒരു സ്വപ്ന സ്ഥാപനം ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നതു നോക്കി നിന്നു.

ആതിര പി.ബി.യും അനീറ്റ പൌലോസും പ്രാർത്ഥനാഗീതം ആലപിയ്ക്കുന്നു

വായനശാലാ പ്രസിഡണ്ട് സി.കെ.ദിലീപ് സ്വാഗതം പറഞ്ഞപ്പോൾ സ്വാഭാവികമായി വായനശാലയുടെ ആരംഭവും പ്രവർത്തനവും പ്രകാശിതമായി.

 സെക്രട്ടറി ഷിനി സജീവ് റിപ്പോർട്ട് അവതരിപ്പിച്ചതോടെ വായനശാലയുടെ ശക്തി ദൌർബല്യങ്ങളും  അനാവൃതമായി.
മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗം ബഹുമാനപ്പെട്ട ചാലക്കുടി എം.എൽ.ഏ. ബി.ഡി. ദേവസ്സി നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.


ചടങ്ങ് ഉത്ഘാടനം ചെയ്യപ്പെടുന്നു

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം, മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോളത്തെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ പി.പി.ബാബു, കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാല പ്രസിഡണ്ട് മഞ്ചേഷ് കെ.എസ്., ബാലസഭാ പ്രതിനിധിയായ ലക്ഷ്മി സി.ഡി. എന്നിവർ പ്രസംഗിച്ചു. വൈഖരി വായനശാല വൈസ് പ്രസിഡണ്ട് ശ്രീ. സിജോഷ് നന്ദി പറഞ്ഞു.

സദസ്യർ രാത്രിയിൽ

എങ്കിലും അതിനിടെ നടന്ന ഒരു ചടങ്ങും നടക്കാതെ പോയ മറ്റൊരു ചടങ്ങും അടിച്ചിലിക്കാരുടെ കണ്ണു നനയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സീക്കൽ നർത്തകിയായി നാഷണൽ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ സമ്മാനിതയായ അടിച്ചിലിയുടെ സ്വന്തം ശരണ്യ ശശിധരനു പിറന്ന നാടിന്റെ സ്നേഹാദരങ്ങൾ അർപ്പിയ്ക്കുന്ന ട്രോഫി കയ്മാറിയപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചവർ അടിച്ചിലിയിലെ സിറ്റി ബോയ്സ് ക്ലബ്ബുകാർ കാട്ടിയ മഹനീയ മാതൃക കൂടി കണ്ടതോടെ പറയാൻ വാക്കുകൾ നഷ്ടപ്പെട്ടവരായി.

ശരണ്യയ്ക്കു നൽകിയ ഉപഹാരം


ശരണ്യയുടെ മറുപടി പ്രസംഗം

ഒരു കാലത്ത് അടിച്ചിലിയിലെ സാംസ്കാരിക രംഗമെന്നാൽ അടിച്ചിലി സിറ്റി ബോയ്സ് എന്നു തന്നെ ആയിരുന്നു അർത്ഥം. അന്നവർ സ്തുത്യർഹമായി നടത്തി വന്ന കലാ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനമായി കുറേ തുക സംഭരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ധ്രുവീകരണങ്ങൾ യുവാക്കളെ തമ്മിലകറ്റുകയും അവരിൽ ശത്രുത സൃഷ്ടിയ്ക്കുകയും ചെയ്തതോടെ രാഷ്ടീയ മേലാളന്മാരുടെ അനുമതിയില്ലാതെ അവർക്ക് ഒത്തു പ്രവർത്തിയ്ക്കാൻ വയ്യാത്ത സാഹചര്യം വന്നു. അങ്ങനെ സിറ്റി ബോയ്സ് ക്ലബ് ചരിത്രമായി. എങ്കിലും ബാക്കികിടന്ന എന്തു ചെയ്യണമെന്നറിയാത്ത ആ തുകയ്ക്ക് 15000 രൂപ വില വരുന്ന പുസ്തകങ്ങൾ വാങ്ങി അവർ വൈഖരി വായനശാലയ്ക്ക് സമ്മാനിച്ചു കൊണ്ട് അവരുടെ മുൻ കാല പ്രവർത്തനങ്ങളുടെ മികവ് ഒരിയ്ക്കൽ കൂടി തെളിയിച്ചു. എങ്കിലും അതേ രാഷ്ട്രീയ കാരണങ്ങളാൽ സിറ്റി ബോയ്സിലെ ഒരംഗത്തിനു പോലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു കൊണ്ട് ചടങ്ങിൽ സംബന്ധിയ്ക്കാൻ അനുവാദം ഉണ്ടായില്ല. രാഷ്ട്രീയാന്ധത യുവത്വത്തെ വഴി തെറ്റിയ്ക്കുകയും സംഭീതരാക്കുകയും ചെയ്യുന്നതോർക്കുമ്പോൾ നേരത്തേ പറഞ്ഞ സന്തോഷ കണ്ണീരൊക്കെ ദുഃഖക്കണ്ണീരായി ചിലരുടെയെങ്കിലും കവിൾ നനച്ചു.

സിറ്റി ബോയ്സ് സംഭാവന ചെയ്ത പുസ്തകങ്ങൾ

വൈഖരിയുടെ വളർച്ചയ്ക്കു സകല മംഗളങ്ങളും ആശംസിയ്ക്കവേ തന്നെ ആദരണീയരായ സിറ്റി ബോയ്സിന്റെ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിയ്ക്കട്ടെ. എങ്കിലും സിറ്റി ബോയ്സിന്റെ ഒരു പുനർജീവനം ഉണ്ടായെങ്കിൽ എന്നു ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്ന കാര്യം നിങ്ങൾ മറക്കാനിട വരുകയും അരുത്.

 പരിപാടികൾക്കു ശേഷം നാട്ടുപന്തൽ ടീമിന്റെ നാടൻ പാട്ടു കലാമേള പാതിരാവാവോളം സകലരും ആസ്വദിയ്ക്കുകയുണ്ടായി.

നാടൻ പാട്ടു കലാമേള

പോട്ട ആശ്രമം ജംഗ്ഷനിലെ ഗതാഗത നിയമ ലംഘനങ്ങൾ നോക്കാൻ ആളില്ല

അങ്കമാലി മുതൽ മണ്ണുത്തി വരെ നാഷണൽ ഹൈവേയിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമേ സർവീസ് റോഡുള്ളൂ. ചാലക്കുടി മുനിസിപ്പൽ ജംഗ്ഷൻ മുതൽ പോട്ട ആശ്രമം ജംഗ്ഷൻ വരെ ഇരു വശത്തുമുള്ള സർവീസ് റോഡുകൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ പോട്ട ജംഗ്ഷനിൽ നിന്നും വണ്ടികൾ സർവീസ് റോട്ടിലൂടെ വലതു ഭാഗത്തു കൂടെ യാത്ര ചെയ്യുന്നതായി കാണുന്നു.


വലതു വശത്തു കൂടി ഓടുന്ന വണ്ടികൾ

ഇടതു വശത്തു കൂടി ഉള്ള സർവീസ് റോഡ്

ഓവർടേക്കു ചെയ്യരുത്, തൊട്ടപ്പുറത്ത് ക്രോസ് റോഡുണ്ട് എന്നീ സിഗ്നലുകൾ ഉള്ളപ്പോൾ തന്നെ വാഹനങ്ങൾ ഓവർടേക്ക് ചെയ്തു പോകുന്നു.

കാറിനെ ഓവർടേക്ക് ചെയ്യുന്ന വാഹനം

നാഷണൽ ഹൈവേയും വാട്ടർ അഥോറിറ്റിയും തമ്മിൽ എന്ത്?

താഴെ കൊടുത്ത ചിത്രങ്ങൾ കണ്ടാൽ നാഷണൽ ഹൈവേ എന്തു കൊണ്ടാണ് പൂർണ്ണമായി സർവീസ് റോഡ് പണിയാത്തതെന്നു ആർക്കും സംശയം തോന്നും.

ഹൈവേ പണിയാത്ത ഭാഗം
ഹൈവേയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ചുവപ്പ് അടയാളമിട്ട ഭാഗത്ത് ചില കുഴികൾ കാണുന്നില്ലേ?
ചുവപ്പു അടയാളമിട്ട ചിത്രം
അവിടെ ഒന്നു ഫോക്കസ് ചെയ്തു നോക്കിയപ്പോൾ ഒരു വലിയ പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്.


സൂക്ഷിച്ചു നോക്കിയാൽ അതു വെറും പൈപ്പു മാത്രമല്ല വെള്ളം വഴി തിരിച്ചു കൊണ്ടു പോകാനുള്ള സംവിധാനം കൂടി അതിൽ ഉണ്ടെന്നു മനസ്സിലാകും.


കൂടപ്പുഴയിലെ ജലവിതരണ പദ്ധതിയുടെ ഒരു പ്രധാന സ്പോട്ടാണ് നാഷണൽ ഹൈവേ സർവീസ് റോഡിനു നടുവിൽ കിടക്കുന്നത്. അവിടെ വശത്ത് കാന പണിതാൽ പൈപ്പ് പൊട്ടും. പൈപ്പ് നീക്കിയിടാൻ ശ്രമിച്ചാൽ താൽക്കാലികമായെങ്കിലും റോഡ് പൊളിയ്ക്കണം. ആരും ഒന്നിനും തയ്യാറല്ല. ഈ വരൾചക്കാലത്ത് കുടിവെള്ളം ഒഴുകി പോകുക മാത്രമേ ഉണ്ടാകൂ എങ്കിലും വർഷത്തോടെ സകല മാലിന്യവും രോഗാണുക്കളും പൈപ്പിനകത്തേയ്ക്കും കടക്കാം. ചാലക്കുടിക്കാർക്ക് ഒരു ജലജന്യ രോഗ ഭീതി കൂടി ആയി.

കൈതോലപ്പാടം – ടിപ്പു സുൽത്താന്റെ ചരിത്ര സ്മൃതികൾ ഉൾക്കൊണ്ടിരുന്ന ഇവിടം ചരിത്രമാവുകയാണ്

ടിപ്പു സുൽത്താൻ തിരുവിതാം കൂർ ആക്രമിയ്ക്കാൻ പുറപ്പെട്ടപ്പോൾ പാലമുറിയിലൂടെ കടന്നു പോയ നെടുങ്കോട്ട കടക്കാൻ കഴിയാതെ വന്നപ്പോൾ കൈതോലപ്പാടത്തിനു ചുറ്റുമാണു താവളമടിച്ചത്. അവിടങ്ങളിൽ കൃഷി ചെയ്തിരുന്ന പലർക്കും ഇരുമ്പു പീരങ്കി ഉണ്ടകൾ ഇവിടെ നിന്നും ലഭിയ്ച്ചിട്ടുണ്ട്.
 പാടത്തെ തോടുകളിൽ ഒന്ന്

അതി പുരാതന കാലം മുതലേ കൃഷി ചെയ്തു വന്നിരുന്ന കൈതോലപ്പാടം ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്. പള്ളിനടയിലും ചുറ്റുവട്ടത്തും താമസിച്ചു വന്നവർ മുൻ കാലങ്ങളിൽ കുളിയ്ക്കാനും അലക്കാനും ഉപയോഗിച്ചു വന്നിരുന്ന രണ്ടു വൻ തോടുകൾ ഇവിടെ ഉണ്ടായിരുന്നതായി പ്രായമുള്ളവർ പറയുന്നു. അതെല്ലാം വൻ കയ്യേറ്റത്തിനിരയായി.
തോട് കയ്യേറിയ നിലയിൽ
കർഷകർ നെൽകൃഷി നിറുത്തിയതും തോടു കയ്യേറ്റത്തിനെ കാര്യമായി സഹായിച്ചിട്ടുണ്ട്. ആവശ്യത്തിനു തോട്ടിൽ വെള്ളം ഇല്ലെങ്കിൽ കൃഷിക്കാർ സമ്മതിയ്ക്കില്ല. കൃഷി ഇല്ലാതായതോടെ തോട് ആരു കൊണ്ടു പോയാലും ആർക്കും ചേതം ഇല്ലാതായി.
റോഡിനരുകിലെ തോടിന്റെ വീതി കുറഞ്ഞിരിയ്ക്കുന്നു
വഴി മറന്ന തോട്

പിന്നെ പിന്നെ പാടം നികത്തൽ ആരംഭിച്ചു. പലപ്പോളും ജനം ഇടപെട്ട് മണ്ണടിയ്ക്കൽ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും അയഞ്ഞു കൊടുത്തു. അടിച്ച മണ്ണ് മാറ്റുവാൻ പോലും സംവിധാനം ഉണ്ടായില്ല

ജീവജാലങ്ങൾക്കും ജൈവസംതുലനത്തിനും പ്രസിദ്ധമായ കൈതോലപ്പാടം പതുക്കെ അപ്രത്യക്ഷമായി. ബ്രാലും, കാരിയും, മുഴിയുമൊന്നും ഇപ്പോൾ ഇവിടെ കാണാറേയില്ല, എങ്കിലും പക്ഷികൾ പതിവു പോലെ ഇപ്പോളും ഇരയും കാത്തിരിയ്ക്കും.
ഇരയും കാത്തിരിയ്ക്കുന്ന പക്ഷി

കൊച്ചു മീനുകൾ ഇപ്പോളും ഇവിടെ ഇല്ലെന്നില്ല.
കൊച്ചു മീനുകൾ കാണുന്നില്ലേ?

പള്ളി നടയിൽ നിന്നു വരുന്ന സകല മാലിന്യവും അന്തിമമായി വന്നു ചേരുന്നത് ഈ തോടുകളിൽ തന്നെ. ആർക്കും അതിൽ ഒരു പരാതിയും ഉള്ളതായും കേൾക്കുന്നില്ല. അന്നം സൃഷ്ടിയ്ക്കേണ്ട ഇടങ്ങൾ നമുക്ക് മാലിന്യക്കൂമ്പാരങ്ങളായി കാണാൻ ഒരു മനസാക്ഷി കുത്തും ഇല്ലെന്നായിരിയ്ക്കുന്നു.
മലിനീകരിയ്ക്കപ്പെട്ട തോട്

ആറാട്ടു കടവിൽ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ ബലിത്തറ കെട്ടുന്നു


ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രവുമായി ആചാര ബന്ധമുള്ള ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവ് പുഴക്കടവിൽ ശിവരാത്രിയ്ക്കു ജനം കൂട്ടമായി ബലിയിടാനെത്താറുണ്ട്. 
 ആറാട്ടു കടവിലെ ശിവലിംഗ രൂപത്തിലുള്ള പാറ

ഈയിടെ അവിടെ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിയ്ക്കാനും ഇടയായി. ഏതായാലും അഡീഷണൽ ഇറിഗേഷൻ ഡിവിഷന്റെ കീഴിലുള്ള കൊടുങ്ങല്ലൂർ സബ് ഡിവിഷനിൽ നിന്നും അവിടെ നിലവിലുള്ള പടവുകൾ ബലപ്പെടുത്താനും ആവശ്യമായ നീളത്തിൽ ബലിത്തറ കെട്ടാനുമുള്ള പ്രവൃത്തികൾ പുരോഗമിയ്ക്കുകയാണ്. 
 പടവുകൾ ബലപ്പെടുത്തുന്നു

മുമ്പിനാലേ അവിടെ ചെക്ക് ഡാം നിർമ്മിച്ചപ്പോൾ അനാവശ്യമായി അപകടകരമായ വിധത്തിൽ പാറക്കഷണങ്ങൾ പുഴയുടെ ഇരു തീരങ്ങളിലും കൊണ്ടു തട്ടിയിരുന്നു. ഒരു ക്രമവും ഇല്ലാതെ കൊണ്ടു തട്ടിയവ ആയതിനാൽ ഒരു ചുവടു വയ്ക്കുമ്പോൾ തന്നെ പുഴയിൽ മണൽക്കുഴികളിൽ എന്ന പോലെ ഒരാളിലധികം താഴ്ച അനുഭവപ്പെടുന്ന അനേകം സ്ഥലങ്ങളുണ്ട്. കൂടാതെ പുഴയുടെ അടിത്തട്ട് സ്വാഭാവികവും കുഴികൾ നിറഞ്ഞതുമായ പാറകൾ ധാരാളം ഉള്ളതു കൊണ്ടുള്ള അപകടം വേറേയും. 
 പുഴയിലെ സ്വാഭാവിക ചതിക്കുഴികളും വഴുക്കും പാറകളും
മറ്റൊരു ചിത്രം

എന്തായാലും ആറാട്ടു കടവിലെ ഇത്തരം അപകടകരമായ സവിശേഷതകൾ ഉൾക്കൊണ്ടു കൊണ്ടല്ല ബലിത്തറയുടെ പണികൾ പുരോഗമിയ്ക്കുന്നതെന്നു പറയാതെ വയ്യ.
ചെക്ക് ഡാം നിർമ്മാണ സമയത്ത് പുഴയിൽ തട്ടിയ പാറക്കഷണങ്ങൾ
പണ്ടു പുഴയിൽ തട്ടിയ പാറകളിൽ ചിലയിടങ്ങളിൽ നിന്നും പാറകൾ തെരഞ്ഞെടുത്ത് അതു കൊണ്ടാണ് ബലിത്തറ പണിയുന്നത്. അശുദ്ധിയുള്ളതൊന്നും മതകർമങ്ങൾക്കു സ്വീകാര്യമല്ല എന്നതൊന്നും ഇവിടെ പരിഗണിച്ചിട്ടില്ല. എസ്റ്റിമേറ്റിലും അങ്ങനെ തന്നെയാണോ പറഞ്ഞിട്ടുള്ളതെന്നും അറിയുന്നില്ല. 

 പുഴയിൽ തട്ടിയ പാറക്കഷണങ്ങൾ ബലിത്തറ പണിയ്ക്കായി എടുത്തു മാറ്റിയ നിലയിൽ

ബലിത്തറകളുടെ സ്ഥാനത്തു നിന്നും പുഴയിലേയ്ക്ക് രണ്ടോ മൂന്നോ മീറ്ററെങ്കിലും സുരക്ഷിതമായി ഒരേ നിരപ്പിൽ മുമ്പോട്ടു നീങ്ങാനാകുമെന്നും അതിന്റെ നിർമ്മാണ രീതി കണ്ടിട്ടു തോന്നുന്നില്ല.
ബലിത്തറ പണി പുരോഗമിയ്ക്കുന്നു
വെറും മണ്ണിൽ കമ്പികൾ അടിച്ചു കയറ്റി പാറ വിരിച്ച് ബലിത്തറ കെട്ടുന്നത് ഒഴുകുന്ന പുഴയിൽ എത്രനാൾ നിലനിൽക്കുമെന്നും അറിയില്ല. എല്ലാം കാലം തെളിയിയ്ക്കട്ടെ.

 ബലിത്തറയുടെ അടിത്തറ

വെട്ടു കടവ് പാലം പണി ഇഴഞ്ഞു നീങ്ങുന്നു


മേലൂരിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു ഒരു കാലത്ത് വെട്ടു കടവ്. പുഴവഴി ചരക്കു നീക്കം നടന്നിരുന്ന അക്കാലത്ത് വഞ്ചികൾ ചാലക്കുടി ചന്തയിലേയ്ക്ക് ചരക്കു കൊണ്ടു വന്നത് ഇതിലേ ആയിരുന്നു. ചാലക്കുടിയും മേലൂരും തമ്മിലുള്ള സകല സഞ്ചാരവും ഒരു കാലഠ് ഇതിലേയും ആശുപത്രി കടവിലൂടെയും ആയിരുന്നു. ആശുപത്രി കടവ് പക്ഷേ വാണിജ്യ പ്രാധാന്യം ഉള്ളതായിരുന്നില്ല.

വെട്ടു കടവിൽ ഒരു പാലം വരുന്നതോടെ ചാലക്കുറ്റിയിലേയ്ക്കുള്ള യാത്രയിൽ ചുരുങ്ങിയത് 3 കിലോമീറ്റർ ലാഭിയ്ക്കാനായേക്കും. പണി തീരുന്ന പാലത്തിനു ടോൾ ഏർപ്പെടുത്തിയാൽ ഒരു പക്ഷേ ജനം വെട്ടുകടവു തെരഞ്ഞേടുത്തേക്കില്ല എന്നു മാത്രം. അല്ലെകിൽ മേലൂർക്കാർ ചാലക്കുടിയിലേയ്ക്ക് ഈ വഴി തെരഞ്ഞെടുക്കാതിരിയ്ക്കാൻ ചാലക്കുടി മാർക്കറ്റ് റോഡിലെ ട്രാഫിക് ബ്ലോക്ക് മാത്രമേ കാരണമുള്ളൂ.

ആറാട്ടു കടവിലെ ചെക്ക് ഡാമിൽ നിന്നും ഏറെ അകലെയല്ല വെട്ടുകടവു പാലം. പാലം പണി ഊർജ്ജിതമായി തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞെങ്കിലും ഇപ്പോളും പണി ഇഴഞ്ഞു നീങ്ങുകയാണ്. 

പാലം പണിയുടെ ചില ചിത്രങ്ങൾ കണ്ടോളൂ.
 വെട്ടുകടവു പാലം – ചെക്ക് ഡാമിൽ നിന്നൊരു ദൃശ്യം


പാലം പണി ഇഴഞ്ഞു നീങ്ങുന്നു

നിശ്ചലമായ പ്ലാന്റ്

 പതുക്കെ പുരോഗമിയ്ക്കുന്ന  പാലം

 യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റീരിയൽ ശേഖരണം

 പുഴ കടക്കാൻ ഡ്രമ്മുകൾ കൊണ്ടൊരു പാലം

 അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന് 300 രൂപ കൂലിയ്ക്ക് പണിയെടുക്കുന്നവർ

പാലം പണിയ്ക്കു കൊണ്ടു വന്ന കമ്പികളിൽ ചെടികളും ചവറും പടർന്നു കയറുന്നു

കുഞ്ഞമ്പലം – പിണ്ടാണി റോഡ് രണ്ടാം ഘട്ട ടാറിംഗ്


1800 മീറ്റർ നീളമുള്ള കുഞ്ഞമ്പലം – കരിങ്ങാമ്പിള്ളി – പിണ്ടാണി റോഡ് വീതി വപ്പിച്ച് ജനം വില്ലേജിനു രേഖകൾ കൈമാറിയത് 1986ൽ ആണെന്നു തോന്നുന്നു. അതിനു ശേഷം 1996ലാണു ആ റോഡ് ടാറു ചെയ്യാൻ ഇടവന്നത്. പരേതനായ എൻ.ജി.ഓ. നേതാവ് സത്യാനന്ദന്റെ മരണവും ആ തീരുമാനത്തിനു ഒരു നിമിത്തമായിരുന്നിരിയ്ക്കാം. അതേ തുടർന്ന് റോഡിന്റെ ഒരു വശത്ത് പി.എസ്. സത്യാനന്ദൻ റോഡ് എന്ന ഒരു ഫലകവും സ്ഥാപിയ്ക്കപ്പെട്ടു. 1996ൽ റോഡു പണി പൂർത്തീകരിച്ച ശേഷം 2011ൽ മാത്രമാണു പഞ്ചായത്ത് ഈ റോഡിൽ എന്തെങ്കിലും പണി ഏറ്റെടുത്തു നടത്തുന്നത്. പിണ്ടാണിയിൽ നിന്നുള്ള 400 മീറ്ററോളം റോഡ് അന്നു വീണ്ടും ടാർ ചെയ്തു. ഏകദേശം അത്ര തന്നെ ദൂരം സ്ഥലമാണു ഇപ്പോൾ അമ്പലത്തിന്റെ ഭാഗത്തു നിന്നും ടാർ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് റോഡിന്റെ ഉൾ വശത്തായി ഒരു കിലോ മീറ്ററോളം റോഡ് 16 വർഷത്തിനു ശേഷവും സകലരാലും ഉപേക്ഷിയ്ക്കപ്പെട്ടു കിടക്കുകയാണ്. 
 ഉപേക്ഷിയ്ക്കപ്പെട്ട റോഡിന്റെ സ്ഥിതി

പുതുതായി ടാർ ചെയ്യുന്നിടം

ഇപ്പോൾ ടാറിംഗ് നടക്കുന്ന ഭാഗത്ത് പണിയ്ക്കു കൊണ്ടു വന്ന പ്ലാന്റ് ഇതിനിടെ പ്രവർത്തന രഹിതമായിരുന്നു. 

പ്രവർത്തന രഹിതമായ പ്ലാന്റ്

റോഡിൽ വിരിച്ച ബിറ്റുമിൻ പുരണ്ട മെറ്റലുകളിൽ ആവശ്യത്തിനു ബിറ്റുമിൻ ഇല്ലാത്തതിനാലും ശരിയായി റോഡ് റോളർ ഓടാത്തതിനാലും ഇളകി കിടക്കുകയാണ്. 

 ബിറ്റുമിൻ ഇല്ലാതെ ഇളകി കിടക്കുന്ന മെറ്റൽ


ശരിയായി റോഡ് റോളർ ഓടാത്തതിനാലും ഇളകി കിടക്കുന്ന മെറ്റൽ

വന്നിരിയ്ക്കുന്ന റോഡ് റോളർ മിക്കവാരും സമയം ഊടു വച്ചു നിറുത്തി ഇട്ടിയ്ക്കുകയാണ്.
 റോഡ് റോളർ
പണി ശരിയായും നന്നായും നടത്തുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനവും ജാഗ്രത പുലർത്തേണ്ടതുണ്ട്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette